തൃപ്തി ദേശായി ഹൈക്കോടതിയിലേക്ക്
Friday, November 16, 2018 3:23 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ത​ന്‍റെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ച​തി​നെ​തി​രേ ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി​യും കൂ​ട്ടാ​ളി​ക​ളും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് പോ​ലീ​സ് സു​ര​ക്ഷ തേ​ടി​യാ​വും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം നി​യ​മ വി​ദ​ഗ്ധ​രു​മാ​യി അ​വ​ർ ച​ർ​ച്ച ചെ​യ്തു വ​രി​ക​യാ​ണ്.

പു​ല​ർ​ച്ചെ 4.40ന് ​പൂ​നെ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് തൃ​പ്തി നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. തൃ​പ്തി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. ക​ഴി​ഞ്ഞ പ​ത്തു മ​ണി​ക്കൂ​റാ​യി ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ൽ ക​ഴി​യു​ക​യാ​ണ്.

സു​ര​ക്ഷ തേ​ടി ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ ഇ​നി തി​ങ്ക​ളാ​ഴ്ച മാ​ത്ര​മേ ക​ഴി​യൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ തീ​രു​മാ​ന​മെ​ന്താ​ണെ​ന്ന് തൃ​പ്തി​യോ​ട് പോ​ലീ​സ് ആ​രാ​ഞ്ഞെ​ങ്കി​ലും അ​വ​ർ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.