കനത്ത മഴ: വട്ടവടയിൽ ഉരുൾപൊട്ടി; രണ്ടു കുടുംബങ്ങൾ ഒറ്റപ്പെട്ടു
Friday, November 16, 2018 3:32 PM IST
ഇടുക്കി: കനത്ത മഴയെത്തുടർന്ന് മൂന്നാർ വട്ടവടയിൽ ഉരുൾപൊട്ടലുണ്ടായി. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ഉരുൾപൊട്ടിയത്. പ്രദേശത്തെ രണ്ടു കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കനത്ത മഴയിൽ മുതിരപ്പുഴയാർ കരകവിഞ്ഞത് തീരങ്ങളിൽ താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പഴയ മൂന്നാറിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിൽ ഗജ ചുഴലിക്കാറ്റ് വീശിയടിച്ചതോടെയാണ് കേരളത്തിന്‍റെ വിവിധ മേഖലകളിൽ പുലർച്ചെ മുതൽ ശക്തമായ മഴ തുടങ്ങിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടായി. ചില പ്രദേശങ്ങളിൽ ശക്തികുറഞ്ഞ കാറ്റും വീശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.