സി​ബി​ഐ​യെ വി​ല​ക്കി ആ​ന്ധ്രാ സ​ർ​ക്കാ​ർ; പ്രവേശിക്കാൻ മുൻകൂർ അനുമതി വാങ്ങണം
Friday, November 16, 2018 4:16 PM IST
വി​ജ​യ​വാ​ഡ: സം​സ്ഥാ​ന​ത്ത് സി​ബി​ഐ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ആ​ന്ധ്ര​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ​കൂ​ട്ടി അ​നു​മ​തി​യി​ല്ലാ​തെ സം​സ്ഥാ​ന​ത്ത് പ്ര​വേ​ശി​ക്ക​രു​ത്. റെ​യ്ഡു​ക​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്താ​ൻ സി​ബി​ഐ സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ആ​ന്ധ്രാ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു.

അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ സി​ബി​ഐ​യു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​മാ​യ​താ​യി ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​റ​ഞ്ഞു. അ​ഴി​മ​തി കേ​സു​ക​ൾ സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി വി​രു​ദ്ധ ഏ​ജ​ൻ​സി​യാ​ണ്(​എ​സി​ബി) ഇ​നി അ​ന്വേ​ഷി​ക്കു​ക. സം​സ്‌​ഥാ​ന​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​സി​ബി​ക്ക്‌ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് രാ​ജ്യ​ത്ത് വി​ല​ക്ക് വ​രു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. സം​സ്‌​ഥാ​ന​ങ്ങ​ളി​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്‌​ഥാ​പ​ന​ങ്ങ​ളി​ൽ മു​ൻ​കൂ​ർ അ​നു​മ​തി തേ​ടാ​തെ പ​രി​ശോ​ധ​ന ന​ട​ത്താ​ൽ സി​ബി​ഐ​ക്ക്‌ അ​നു​മ​തി​യു​ള്ള​താ​ണ്. ഇ​തോ​ടെ സം​സ്‌​ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന കേ​സു​ക​ളി​ൽ സി​ബി​ഐ​ക്ക്‌ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഇ​ട​പെ​ടാ​നാ​വി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.