പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി ത​ർ​ക്കം; ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്നു
Friday, November 16, 2018 6:07 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​ഡ​ൽ​ഹി സു​ൽ‌​ത്താ​ൻ​പു​രി​യി​ലെ മാ​ർ​ക്ക​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. പ​ത്തൊ​മ്പ​തു​വ​യ​സു​കാ​ര​നാ​യ വ​രു​ൺ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സ​ഹോ​ദ​ര​ങ്ങ​ളാ​യ മ​ന്നു​വും ര​വി​യും ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ജ​തി​നും സു​ഹൃ​ത്ത് ദീ​പാ​ങ്ക​റും മാ​ർ​ക്ക​റ്റി​ൽ നി​ൽ​ക്കു​മ്പോ​ൾ ഇ​വ​രു​ടെ മു​ന്നി​ൽ മ​ന്നു​വും ഇ​യാ​ളു​ടെ സു​ഹൃ​ത്തും സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്തു. സ്കൂ​ട്ട​ർ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​തി​നും മ​ന്നു​വും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തോ​ടെ ഇ​രു​കൂ​ട്ട​രു​ടെ സം​ഘ​വും സം​ഘ​ടി​ച്ചെ​ത്തി അ​ടി​യാ​യി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​രു​ണി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.