പ്ര​തി​ഷേ​ധം മ​ല​ക​യ​റി; ശ​ബ​രി​മ​ല ക​യ​റാ​നാ​വാ​തെ തൃ​പ്തി മ​ട​ങ്ങു​ന്നു
Friday, November 16, 2018 6:31 PM IST
കൊ​ച്ചി: സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ നീ​ണ്ട 13 മ​ണി​ക്കൂ​റു​ക​ൾ​ക്കൊ​ടു​വി​ൽ ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്താ​നാ​വാ​തെ തി​രി​ച്ചു​പോ​കു​ന്നു. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും നാ​ട്ടി​ലേ​ക്കു തി​രി​ച്ചു​പോ​കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​വ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ന് ​മ​ട​ങ്ങു​മെ​ന്നാ​ണ് ഇ​പ്പോ​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ താ​ൻ തി​രി​ച്ചു​പോ​യാ​ലും ഈ ​മ​ണ്ഡ​ല​കാ​ല​ത്തു ത​ന്നെ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ സ​ന്നാ​ഹ​ങ്ങ​ളോ​ടെ മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി​യു​ടെ​യും സം​ഘ​പ​രി​വാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ക്കാ​ർ തൃ​പ്തി​യെ​യും സം​ഘ​ത്തെ​യും വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ബ​ന്ധി​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​വ​ർ​ക്ക് തി​രി​ച്ചു​പോ​കേ​ണ്ടി​വ​ന്ന​ത്. പു​റ​ത്തി​റ​ങ്ങാ​ൻ സ​മ്മ​തി​ക്കാ​തെ പ്ര​തി​ഷേ​ധ​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് സം​ഘ​ടി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 4.40 ന് ​ആ​ണ് പൂ​ന​യി​ൽ​നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ തൃ​പ്തി​യ​ട​ക്കം ഏ​ഴം​ഗ സം​ഘം കൊ​ച്ചി​യി​ലെ​ത്തി​യ​ത്. തൃ​പ്തി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് പ്ര​തി​ഷേ​ധ​ക്കാ​ർ സം​ഘ​ടി​ച്ചെ​ത്തി.

പു​റ​ത്തേ​യ്ക്കു​പോ​കാ​ൻ സം​ഘ​ത്തി​നു ടാ​ക്സി ല​ഭി​ക്കാ​തെ വ​ന്ന​താ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​കാ​ൻ കാ​ര​ണ​മാ​യ​ത്. ഓ​ൺ​ലൈ​ൻ ടാ​ക്സി അ​ട​ക്കം തൃ​പ്തി​ക്കു​വേ​ണ്ടി​യെ​ത്താ​ൻ ത​യാ​റാ​യി​ല്ല. സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്.

ച‌ി​ല ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ഇ​ക്കാ​ര്യം പ​റ​യു​ക​യും ചെ​യ്തു. നേ​ര​ത്തെ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ത​ക​ർ​ന്ന കാ​റു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം​പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടു​മൊ​രു സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് പോ​കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ടാ​ക്സി സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ട്. ഇ​തോ​ടെ നെ​ടു​മ്പാ​ശേ​രി​യി​ലെ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ൽ തൃ​പ്തി​ക്കും സം​ഘ​ത്തി​നും ക​ഴി​യേ​ണ്ടി​വ​ന്നു.

ആ​രെ​തി​ർ​ത്താ​ലും ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നു ത​ന്നെ​യാ​യി​രു​ന്നു വൈ​കു​ന്നേ​രം നാ​ലു​വ​രെ തൃ​പ്തി​യു​ടെ നി​ല​പാ​ട്. ഇ​വ​രു​മാ​യി സം​സാ​രി​ച്ച പോ​ലീ​സ് അ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഇ​ക്കാ​ര്യം അ​വ​ർ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പു​റ​ത്തു​ക​ട​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ സ​ഹാ​യം തേ​ടാ​നു​ള്ള വ​ഴി അ​ട​ഞ്ഞ​തോ​ടെ​യാ​ണ് മ​ട​ങ്ങി​പ്പോ​ക്കി​നു അ​വ​ർ ത​യാ​റാ​യ​ത്.

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് പോ​ലീ​സ് സു​ര​ക്ഷ തേ​ടി​യാ​ണ് കോ​ട​തി​യ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങി​യ​ത്. പൂ​ന​യി​ലെ ബ​ന്ധു​ക്ക​ൾ വ​ഴി​യാ​യി​രു​ന്നു ഇ​തി​നു​ള്ള നീ​ക്കം ന​ട​ന്ന​ത്. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച മാ​ത്ര​മേ ഇ​തി​നു ക​ഴി​യു​ക​യു​ള്ളു എ​ന്നു​വ​ന്ന​തോ​ടെ വ​ഴി അ​ട​യു​ക​യാ​യി​രു​ന്നു. മ​ട​ങ്ങി​പ്പോ​യാ​ലും ഈ ​മ​ണ്ഡ​ല​കാ​ല​ത്തു ത​ന്നെ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് അ​വ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.