സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
Friday, November 16, 2018 7:45 PM IST
തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ക്ക​ണ​ക്കി​നു തീ​ർ​ഥാ​ട​ക​ർ എ​ത്തി​ച്ചേ​രു​ന്ന ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തു സ​മാ​ധാ​ന​പ​ര​മാ​യി ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​മാ​ധാ​ന​പ​ര​മാ​യ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നാ​യി ഇ​ത്ത​രം ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി ജ​നം സ​ഹ​ക​രി​ക്ക​ണം.

ശ​ബ​രി​മ​ല​യി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാ​നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്താ​ക​മാ​നം ക​ലാ​പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ചി​ല​ർ​ക്കു താ​ത്പ​ര്യ​മു​ണ്ടാ​കാം. ഇ​ത്ത​രം താ​ത്പ​ര്യ​ക്കാ​രു​ടെ കൈ​ക​ളി​ൽ കേ​ര​ള ജ​ന​ത പെ​ട്ടു​പോ​ക​രു​ത്. മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച് ജ​ന​ജീ​വി​ത​ത്തെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ളും ചി​ല​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്.

ഭ​ക്ത​ർ​ക്കു സ​മാ​ധാ​ന​പ​ര​മാ​യി അ​യ്യ​പ്പ ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ശ​ബ​രി​മ​ല​യി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്. അ​ത്ത​രം ന​ട​പ​ടി​ക​ളു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി പേ​ർ എ​ത്തി​ച്ചേ​രു​ന്ന തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ ഇ​വി​ടെ ഉ​ണ്ടാ​കു​ന്ന അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന്നെ യ​ശ​സി​ന് കോ​ട്ട​മു​ണ്ടാ​ക്കും. മാ​ത്ര​മ​ല്ല, തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​ത്തി​ന്‍റെ കീ​ർ​ത്തി​ക്ക് ത​ന്നെ മ​ങ്ങ​ലേ​ൽ​പ്പി​ക്കും.

ശ​ബ​രി​മ​ല​യി​ൽ ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് തു​ലാ​മാ​സ പൂ​ജ​യു​ടെ​യും ചി​ത്തി​ര ആ​ട്ട​വി​ള​ക്കു വേ​ള​യി​ലു​മു​ണ്ടാ​യ​ത്. ശ​ബ​രി​മ​ല​യെ അ​ക്ര​മ​ത്തി​ന്‍റെ​യും ക​ലാ​പ​ത്തി​ന്‍റെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​മാ​യി ഒ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റാ​ൻ അ​നു​വ​ദി​ച്ചു​കൂ​ട. കേ​ര​ളം ഇ​ന്നേ​വ​രെ ക​ണ്ട​തി​ൽ വ​ച്ച് എ​റ്റ​വും വ​ലി​യ പ്ര​ള​യ​ക്കെ​ടു​തി​യെ​യാ​ണ് നാം ​അ​തി​ജീ​വി​ച്ച​ത്. ഈ ​യോ​ജി​പ്പ് ഇ​ക്കാ​ര്യ​ത്തി​ലും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നാ​ക​ണം.

എ​ല്ലാ വി​ശ്വാ​സി​ക​ൾ​ക്കും അ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു ജീ​വി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക​ണം. ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു നി​ന്നു​കൊ​ണ്ട് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പ​രി​ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.