ശ​ബ​രി​മ​ല​യി​ൽ ഹോ​ട്ട​ലു​ക​ൾ അ​ട​യ്ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നു ഡി​ജി​പി
Friday, November 16, 2018 8:23 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ഹോ​ട്ട​ലു​ക​ൾ അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന തി​രു​ത്തു​മാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ.​സ​ന്നി​ധാ​ന​ത്തു രാ​ത്രി​യി​ൽ ഭ​ക്ത​രെ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണു സ​ന്നി​ധാ​ന​ത്തെ ഹോ​ട്ട​ലു​ക​ളും പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യു​ന്ന കൗ​ണ്ട​റു​ക​ളും 11നു ​ശേ​ഷം അ​ട​യ്ക്ക​ണ​മെ​ന്നു പോ​ലീ​സ് നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഹോ​ട്ട​ലു​ക​ളും പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യു​ന്ന കൗ​ണ്ട​റു​ക​ളും രാ​ത്രി 11ന് ​അ​ട​യ്ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണം പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ഡി​ജി​പി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

രാ​ത്രി​യി​ൽ ഭ​ക്ത​ർ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലീ​സ് ഇ​ട​പെ​ട​രു​തെ​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും നി​ർ​ദേ​ശി​ച്ചു. പോ​ലീ​സ് ഇ​ട​പെ​ട​ലു​ക​ളും മ​റ്റു വ​കു​പ്പു​ക​ളു​ടെ സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.