ട്രെ​യി​നി​ൽ ക​ട​ത്തി​യ 2190 കി​ലോ പ​ട്ടി ഇ​റ​ച്ചി പി​ടി​കൂ​ടി
Sunday, November 18, 2018 2:53 PM IST
ചെ​ന്നൈ: ട്രെ​യി​നി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 2190 കി​ലോ​ഗ്രാം പ​ട്ടി ഇ​റ​ച്ചി പി​ടി​കൂ​ടി. രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് എ​ഗ്മോ​റി​ൽ എ​ത്തി​യ ട്രെ​യി​നി​ൽ ശ​നി​യാ​ഴ്ച ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ട്ടി​യി​റ​ച്ചി ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഭ​ഗ​ത് കി ​കോ​തി-​മ​ന്നാ​ർ​ഗു​ഡി പ്ര​തി​വാ​ര എ​ക്സ്പ്ര​സി​ലാ​ണ് പ​ട്ടി​യി​റ​ച്ചി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. തെ​ർ​മോ​ക്കോ​ൾ ഐ​സ് പെ​ട്ടി​ക​ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​റ​ച്ചി. തൊ​ലി​യു​രി​ച്ച നാ​യ​ക​ളു​ടെ ഇ​റ​ച്ചി​യാ​ണ് പ​ത്തു പെ​ട്ടി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മ​റ്റു പ​ത്തു പെ​ട്ടി​ക​ളി​ലാ​യി കാ​ൽ​ഭാ​ഗ​ങ്ങ​ളും സൂ​ക്ഷി​ച്ചു. ഇ​റ​ച്ചി ഏ​തെ​ന്നു തി​രി​ച്ച​റി​യ​പ്പെ​ടാ​തി​രി​ക്കാ​നാ​യി കാ​ൽ​പാ​ദ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു.

ജോ​ധ്പൂ​രി​ൽ​നി​ന്നാ​ണ് പാ​ഴ്സ​ൽ അ​യ​ച്ചി​രു​ന്ന​ത്. എ​ഗ്മോ​റി​ൽ പാ​ഴ്സ​ൽ സ്വീ​ക​രി​ക്കേ​ണ്ട വി​ലാ​സം പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​റ​ച്ചി പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.