മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് വി. മുരളീധരൻ
Sunday, November 18, 2018 3:41 PM IST
കോഴിക്കോട്: ശബരിമലയിലെ പോലീസ് നടപടികളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽനിന്നു വിട്ടുനിൽക്കുമെന്ന് ബിജെപി നേതാവും എംപിയുമായി വി. മുരളീധരൻ അറിയിച്ചു.

തിങ്കളാഴ്ച മുഖ്യമന്ത്രി കോഴിക്കോട്ട് പങ്കെടുക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് കെ​യു​ഡ​ബ്ല്യു​ജെ സംസ്ഥാന പ്രസിഡന്‍റിന് അയച്ച കത്തിൽ വി. മുരളീധരൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.