കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തിങ്കളാഴ്ച ശബരിമലയിലെത്തും
Sunday, November 18, 2018 3:57 PM IST
പത്തനംതിട്ട: ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചതിനു പിന്നാലെ കേന്ദ്രം ഇടപെടുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച പമ്പയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ശബരിമല വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ശ​ബ​രി​മ​ല​യി​ലെത്തുന്ന ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര നേ​താ​ക്ക​ളെ ഇ​റ​ക്കി​യാ​ൽ പോ​ലീ​സി​നെ വ​രു​തി​യി​ലാ​ക്കാ​മെ​ന്നു ബി​ജെ​പി നേ​തൃ​ത്വം വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണന്താനം ശബരിമലയിലേക്ക് എത്തുന്നത്.

ദേ​ശീ​യ നേ​താ​ക്ക​ൾ​ക്കൊ​പ്പം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള എം​പി​മാ​രും ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള അ​റി​യി​ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.