ശ​ബ​രി​മ​ല: തി​ങ്ക​ളാ​ഴ്ച സാ​വ​കാ​ശ ഹ​ർ​ജി ന​ൽ​കി​യേ​ക്കു​മെ​ന്നു ദേ​വ​സ്വം ബോ​ർ​ഡ്
Sunday, November 18, 2018 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ യു​വ​തീ പ്ര​വേ​ശ​ന വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് സാ​വ​കാ​ശം തേ​ടി ദേ​വ​സ്വം ബോ​ർ​ഡ് തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യേ​ക്കും. സാ​വ​കാ​ശ ഹ​ർ​ജി ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ഹ​ർ​ജി ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ന്പ​യി​ൽ ന​ട​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് സാ​വ​കാ​ശ ഹ​ർ​ജി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പ​ന്പ​യി​ലു​ണ്ടാ​യ നാ​ശം, കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കാ​യി ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള പ്ര​യാ​സ​ങ്ങ​ൾ, യു​വ​തി​ക​ൾ വ​ന്നാ​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നീ കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി​യാ​കും ദേ​വ​സ്വം ബോ​ർ​ഡ് ഹ​ർ​ജി ന​ൽ​കു​ക​യെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സൂ​ച​ന ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.