സ​ന്നി​ധാ​ന​ത്ത് നാമജപ പ്ര​തി​ഷേ​ധം: എൺപതോളം പേ​ർ അ​റ​സ്റ്റി​ൽ
Monday, November 19, 2018 12:48 AM IST
ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് നാ​മ​ജ​പ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. എ​ൺ​പ​തോ​ളം പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​റ​സ്റ്റ് ചെ​യ്ത​വ​രെ പ​മ്പ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സ​ന്നി​ധാ​ന​ത്ത് രാ​ത്രി വി​രി വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

മാ​ളി​ക​പ്പു​റ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. നെ​യ്യ​ഭി​ഷേ​ക​ത്തി​ന് നേ​ര​ത്തെ ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് വി​രി​വ​യ്ക്കാ​നും മ​റ്റും പോ​ലീ​സ് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ബു​ക്ക് ചെ​യ്തോ എ​ന്ന് സം​ശ​യം തോ​ന്നി​യ​വ​രെ പോ​ലീ​സ് നീ​ക്കം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

പോ​ലീ​സ് നീ​ക്കം ചെ​യ്ത​വ​ര്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഘ​ടി​ച്ച് വ​ലി​യ ന​ട​പ്പ​ന്ത​ലി​ലെ​ത്തി നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യാ​യി​രു​ന്നു. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​ണെ​ന്നും അ​തി​നാ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് പി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് എ​സ്പി പ്ര​തീ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് സം​ഘം ഇ​വ​രോ​ട് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എ​ന്നാ​ൽ ഹ​രി​വ​രാ​സ​നം പാ​ടി ന​ട​യ​ട​ച്ച​ശേ​ഷം പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. പി​ന്നീ​ട് ന​ട​യ​ട​ച്ച​ശേ​ഷ​വും പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത് നീക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.