സ​ന്നി​ധാ​ന​ത്തെ അ​റ​സ്റ്റ്: ക്ലി​ഫ് ഹൗ​സി​നു​മു​ന്നി​ൽ നാ​മ​ജ​പ പ്ര​തി​ഷേ​ധം
Monday, November 19, 2018 1:36 AM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു​നി​ന്നു അ​ൻ​പ​തോ​ളം പേ​രെ അ​റ​സ്റ്റു ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക്ലി​ഫ് ഹൗ​സി​നു​മു​ന്നി​ൽ നാ​മ​ജ​പ പ്ര​തി​ഷേ​ധം. അ​യ്യ​പ്പ സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക്ലി​ഫ് ഹൗ​സി​നു​മു​ന്നി​ലെ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

ഇ​തേ​തു​ട​ർ​ന്നു ക്ലി​ഫ് ഹൗ​സി​നു​മു​ന്നി​ൽ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാ​റ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലും അ​യ്യ​പ്പ സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റു​ക‍​യാ​ണ്.

ആറന്മുള പോലീസ് സ്റ്റേഷനു മുന്നിലും പ്രതിഷേധം ശക്തമാണ്. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് ആറന്മുളയിൽ നാമജപ പ്രതിഷേധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.