ശബരിമലയിലെ അറസ്റ്റിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ശ്രീധരൻപിള്ള
Monday, November 19, 2018 9:27 AM IST
കോഴിക്കോട്: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു. ശബരിമലയിൽ നടക്കുന്നത് നിരീശ്വരവാദികളുടെ ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കാഴ്ച പുലർച്ചെ ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 70 പേരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. ഇവരെ മണിയാർ എആർ ക്യാന്പിലേക്ക് മാറ്റി ചോദ്യം ചെയ്തു വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.