പി​ണ​റാ​യി വി​ജ​യ​ൻ ഹി​റ്റ്ല​റാ​കാ​ൻ ശ്ര​മി​ക്കു​ന്നുവെന്ന് ചെന്നിത്തല
Monday, November 19, 2018 10:47 AM IST
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഹി​റ്റ്ല​റാ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി​ജെ​പി​ക്കാ​ര​ല്ലാ​ത്ത ഭ​ക്ത​ർ​ക്ക് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള അ​വ​സ​രം ഒ​രു​ക്ക​ണം. എ​ല്ലാ​വ​രെ​യും ബി​ജെ​പി​യി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യാ​നാ​ണു പിണറായി വിജയൻ ശ്രമിക്കുന്നത്. ശബരിമല സന്നിധാനത്തെ പോലീസിന്‍റെ കൂട്ട അറസ്റ്റ് അംഗീകരിക്കാനാകില്ല. പോലീസിന്‍റെ നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ വിടണം. പോലീസിനെ ഉപയോഗിച്ച് ഭക്തരെ അടിച്ചമർത്താൻ നോക്കിയാൽ വലിയ തിരിച്ചടി സർക്കാർ നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.