ശബരിമലയിലേക്ക് ഓരോ ദിവസവും പ്രവർത്തകരെ അയയ്ക്കണം; ബിജെപി സർക്കുലർ പുറത്ത്
Monday, November 19, 2018 3:03 PM IST
പാലക്കാട്: ആചാരങ്ങൾ സംരക്ഷിക്കാനായി പരമാവധി പ്രവർത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സർക്കുലർ പുറത്തായി. നവംബർ 18 മുതൽ ഡിസംബർ 15 വരെയുള്ള തീയതികളിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രവർത്തകരെ അയയ്ക്കാനാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്‍റെ പേരിലാണ് സർക്കുലർ.

ബിജെപി കേരളം എന്ന തലക്കെട്ടിൽ നവംബർ 17-നാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും പ്രവർത്തകരെ ഏകോപിപ്പിച്ച് എത്തിക്കാൻ നേതൃത്വം നൽകേണ്ടവരുടെ ഫോണ്‍ നന്പറുകൾ ഉൾപ്പടെ സർക്കുലറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രവർത്തകരെ അയയ്ക്കേണ്ട ദിവസം പിന്നീട് അറിയിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഇത്തരമൊരു സർക്കുലർ ഇല്ലെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.