കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ശബരിമലയിലേക്ക്
Monday, November 19, 2018 10:40 PM IST
ന്യൂഡൽഹി: ശബരിമലയിലേക്ക് കൂടുതൽ നേതാക്കളെ എത്തിക്കാൻ ബിജെപി ശ്രമം. ഇതിന്‍റെ ഭാഗമായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ബുധനാഴ്ച ശബരിമല സന്ദർശിക്കും. എപ്പോഴാണ് അദ്ദേഹം എത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്‍റെ സന്ദർശനം സംബന്ധിച്ച വിവരങ്ങൾ ബിജെപി കേന്ദ്രങ്ങൾ‌ സ്ഥിരീകരിച്ചു.

തിങ്കളാഴ്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ശബരിമലയിൽ എത്തിയിരുന്നു. നിലയ്ക്കലും പമ്പയിലും ഭക്തർക്കുള്ള സൗകര്യങ്ങൾ പരിശോധിച്ച കണ്ണന്താനം സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. ഇതിനു പിന്നാലെ അടുത്ത ദിവസം എംപിമാരായ വി.മുരളീധരനും നളിൻകുമാർ കട്ടീലും ശബരിമലയിലേക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.