കെഎസ്ആർടിസി ബസ് ഇന്നും നിലയ്ക്കലിൽ തടഞ്ഞു
Monday, November 19, 2018 11:28 PM IST
പത്തനംതിട്ട: അയ്യപ്പ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ കെഎസ്ആർടിസി ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് വന്ന ദിവസവും ബസുകൾ പോലീസ് നിലയ്ക്കലിൽ തടഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടിന് ശേഷമാണ് ബസുകൾ നിലയ്ക്കലിലെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്.

കെഎസ്ആർടിസി നിയന്ത്രണം നീക്കണമെന്നുള്ള ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. ഉത്തരവ് ലഭിച്ചാൽ അത് നടപ്പാക്കാൻ പോലീസിന് ബുദ്ധിമുട്ടൊന്നുമില്ലെന്നും പമ്പയിൽ സൗകര്യങ്ങൾ കുറവുള്ളതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.