സൗ​ദി കി​രീ​ടാ​വാ​കാ​ശി ജി-20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും
Tuesday, November 20, 2018 5:12 AM IST
റി​യാ​ദ്: അ​ർ​ജ​ന്‍റീ​ന​യി​ൽ ന​ട​ക്കു​ന്ന ജി-20 ​ഉ​ച്ച​കോ​ടി​യി​ൽ സൗ​ദി കി​രീ​ടാ​വാ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​ങ്കെ​ടു​ക്കും. സൗ​ദി ഊ​ർ​ജ മ​ന്ത്രി ഖാ​ലി​ദ് അ​ൽ ഫാ​ലി​ഹ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ർ​ജ​ന്‍റീ​ന​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബ്യൂ​ണ​സ് ഐ​റി​സി​ലാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ മു​പ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ഉ​ച്ച​കോ​ടി ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ജി-20-​ല്‍ 19 രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​മാ​ണു​ള്ള​ത്.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍​പിം​ഗ്, യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ്, റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മ​ര്‍ പു​ടി​ൻ‍, ഫ്രാ​ന്‍​സ് പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ല്‍ മ​ക്രോ​ണ്‍, ‌‌ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ് തു​ട​ങ്ങി​യ​വ​ര്‍ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.