ഷിക്കാഗോ ആശുപത്രിയിലെ വെടിവയ്പിൽ നാലു പേർ മരിച്ചു
Tuesday, November 20, 2018 8:11 AM IST
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ആശുപത്രിയിലുണ്ടായ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലു പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ മറ്റു രണ്ടു പേർ ആശുപത്രി ജീവനക്കാരാണ്. അ​ക്ര​മി പിന്നീട് സ്വ​യം വെ​ടി​വെ​ച്ച് മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഷി​ക്കോ​ഗോ​യി​ലെ മേ​ഴ്സി ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. സ്ഥ​ല​ത്തു​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച ശേ​ഷം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.