മഹാരാഷ്ട്രയിലെ ആയുധ ഡിപ്പോയിൽ സ്ഫോടനം: നാല് മരണം
Tuesday, November 20, 2018 10:05 AM IST
മുംബൈ: മഹാരാഷ്ട്രയിലെ വാർധയിൽ സൈന്യത്തിന്‍റെ ആയുധ സംഭരണ ശാലയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. ആറ് പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർധ ജില്ലയിലെ പുൽഗാവിൽ സ്ഥിതി ചെയ്യുന്ന ആയുധ ശാലയ്ക്ക് സമീപമാണ് സ്ഫോടനം നടന്നത്. ആയുധ ശാലയിലെ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.