ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്ന പരിപാടി മുഖ്യമന്ത്രി നിർത്തണം: ചെന്നിത്തല
Tuesday, November 20, 2018 12:09 PM IST
നിലയ്ക്കൽ: ശബരിമല വിഷയത്തിന്‍റെ പേരിൽ മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്ന ആർഎസ്എസിനും ബിജെപിക്കും ആളെ കൂട്ടിക്കൊടുക്കുന്ന പരിപാടി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലയ്ക്കലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ വരുന്നവരെല്ലാം ആർഎസ്എസുകാർ ആണെന്നാണ് പിണറായി വിജയന്‍റെ ധാരണ. കുറച്ചു പേർ പ്രതിഷേധങ്ങൾക്ക് മുന്നിൽ നിന്ന് ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അത്തരക്കാർക്ക് നേരെ നടപടിയുണ്ടാകണം. ഇതിന്‍റെ പേരിൽ മുഴുവൻ ഭക്തർക്കും പോലീസ് ബുദ്ധിമുട്ടുണ്ടാക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.