മന്ത്രിയുമായി ചർച്ചയ്ക്കെത്തിയ ബിജെപിക്കാർ വാക്കുതർക്കമുണ്ടാക്കി; പോലീസ് കസ്റ്റഡിയിലെടുത്തു
Tuesday, November 20, 2018 1:50 PM IST
കാസർഗോഡ്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ചയ്ക്ക് എന്ന പേരിൽ എത്തിയ ബിജെപി നേതാക്കൾ വാക്കുതർക്കമുണ്ടാക്കി. ഇതേതുടർന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത് അടക്കമുള്ള ആറ് പേരെ പോലീസ് കസ്റ്റഡിയിലെട്ടു. ഇവരെ ഹോസ്ദുർഗ് സ്റ്റേഷനിലേക്ക് മാറ്റി.

കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം. മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കൾ എത്തിയത്. മന്ത്രി ഇവരെ കാണാൻ അനുവാദം നൽകുകയും ചെയ്തു. ആദ്യം നല്ല നിലയിൽ തുടങ്ങിയ സംസാരം പിന്നീട് വാക്കുതർക്കത്തിലേക്കും പ്രതിഷേധത്തിലേക്കും നീങ്ങുകയായിരുന്നു. ഇതേതുടർന്ന് പോലീസ് ഇടപെട്ട് ഇവരെ ബലംപ്രയോഗിച്ച് ഗസ്റ്റ് ഹൗസിന് പുറത്തിറക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.