ശബരിമലയിലെ നിരോധനാജ്ഞ ഭക്തരുടെ വരവ് കുറച്ചെന്ന് വി.മുരളീധരൻ
Tuesday, November 20, 2018 1:58 PM IST
പന്പ: ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഭക്തരുടെ വരവ് കുറച്ചുവെന്ന് വി.മുരളീധരൻ എംപി. ശബരിമല സന്ദർശനത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. നളിൻ കുമാർ കടീൽ എംപിയും ബിജെപി സംസ്ഥാന വക്താവ് ജെ.ആർ.പത്മകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. ഭക്തർക്ക് ഒരുവിധ അടിസ്ഥാന സൗകര്യങ്ങളും ശബരിമലയിൽ ഒരുക്കിയിട്ടില്ല. മനുഷ്യാവകാശ കമ്മീഷൻ ഇന്ന് ശബരിമലയിൽ സന്ദർശനത്തിനെത്തിയിരുന്നു. അദ്ദേഹത്തെ പോലീസുകാർ പൊതിഞ്ഞാണ് കൊണ്ടുപോയത്. കമ്മീഷന് സ്ഥിതിഗതികൾ മനസിലാക്കാൻ കഴിഞ്ഞോ എന്ന് പോലും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അവസ്ഥ മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് സർക്കാർ ശബരിമലയിൽ ബോധപൂർവം സംഘർഷമുണ്ടാക്കുന്നത്. ഭക്തർക്ക് സുഗമമായ ദർശനം സാധ്യമല്ലെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.