ഒ​ഡീ​ഷ​യി​ൽ ബ​സ് മ​റി​ഞ്ഞ് 12 പേ​ർ മ​രി​ച്ചു
Tuesday, November 20, 2018 11:56 PM IST
ക​ട്ട​ക്ക്: ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ലു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ൽ 12 പേ​ർ മ​രി​ച്ചു. 23 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. താൽച്ചറിൽ നി​ന്നും ക​ട്ട​ക്കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് മ​ഹാ​ന​ദി പാ​ല​ത്തി​ൽ നി​ന്നും മു​പ്പ​ത് അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

കു​റു​കെ ചാ​ടി​യ എ​രു​മ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടു​ക​യും ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി നവീൻ പട്നായിക് രണ്ടരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.