ശബരിമലയിൽ പ്രതിഷേധങ്ങൾ കുറയ്ക്കുമെന്ന് ബിജെപി‌
Wednesday, November 21, 2018 1:10 AM IST
പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ സാഹചര്യത്തിൽ വിഷയത്തിലെ ബിജെപിയുടെ പ്രതിഷേധം കുറയ്ക്കുമെന്ന് പാർട്ടി നേതാവും എംപിയുമായ വി. മുരളീധരൻ പറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സർക്കാർ നടപടി സ്വാഗതാർഹമാണെന്നും സന്നിധാനത്തെ ഭീതിയുടെ അന്തരീക്ഷത്തിന് മാറ്റമുണ്ടാകുമെന്നും പറഞ്ഞ മുരളീധരൻ നിയന്ത്രണങ്ങൾ നീക്കിയതോടെ ശബരിമലയിൽ മുൻപത്തേപ്പോലെ ഭക്തരെത്തുമെന്നും കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.