എം.ഐ.ഷാനവാസ് എംപി അന്തരിച്ചു
Wednesday, November 21, 2018 2:48 AM IST
ചെ​ന്നൈ: കെപിസിസി വർക്കിംഗ് പ്രസിഡന്‍റും വ​യ​നാ​ട് എം​പി​യു​മാ​യ എം.​ഐ. ഷാ​ന​വാ​സ് (67) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര​ള്‍​രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ന​വം​ബ​ര്‍ ര​ണ്ടി​ന് ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി​രു​ന്നു. മകൾ അമീനയാണ് അദ്ദേഹത്തിന് കരൾ നൽകിയത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധയുണ്ടായതോടെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സകളോട് നല്ല രീതിയിൽ പുരോഗമിക്കുന്നതിനിടെ നില വീണ്ടും വഷളായി. രക്തസമ്മർദ്ദം വലിയ തോതിൽ കുറഞ്ഞതാണ് മരണത്തിന് വഴിവച്ചത്. മരണ സമയത്ത് അടുത്ത ബന്ധുക്കളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ൽ എ​ത്തി​ക്കും. ഇ​തി​നു​ശേ​ഷം എ​റ​ണാ​കു​ള​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം തോ​ട്ട​ത്തും​പ​ടി പ​ള്ളി​യി​ൽ ന​ട​ത്തും.

അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്‍റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്‍റെ ജനനം. ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീന. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിംഗ് ഡയറക്ടര്‍ കെഎംആര്‍എല്‍), തെസ്ന.

കെഎസ്‌യുവിലൂടെയാണ് ഷാനവാസിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1972-73 കാലത്ത് കാലിക്കട്ട് സർവകലാശാല ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്, 1983-ല്‍ കെപിസിസി ജോയന്‍റ് സെക്രട്ടറി, 1985ല്‍ കെപിസിസി വൈസ് പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ച ഷാനവാസ് കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി വയനാട്ടിൽ നിന്നും ലോക്സഭയിലെത്തി.

2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. എ.റഹ്മത്തുള്ളയെ 1,53,439 വോട്ടുകള്‍ക്കാണ് അന്ന് അദ്ദേഹം തോൽപ്പിച്ചത്. 2014-ലെ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ സത്യന്‍ മൊകേരിയായിരുന്നു ഷാനവാസിന്‍റെ എതിരാളി. രണ്ടാം അങ്കത്തിൽ 20,870 വോട്ടുകള്‍ക്കായിരുന്നു വിജയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.