ഭാ​ര്യ​യെ മ​ക​ന്‍റെ മു​ന്നി​ലി​ട്ട് കു​ത്തി​ക്കൊ​ന്ന ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി
Thursday, December 6, 2018 7:16 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭാ​ര്യ​യെ മ​ക​ന്‍റെ മു​ന്നി​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. സ​താ​രാ ജി​ല്ല​യി​ലെ മ​ഹാ​ബ​ലേ​ശ്വ​റി​ലാ​ണ് സം​ഭ​വം. ഡ്രൈ​വ​ർ അ​നി​ൽ ഷി​ൻ​ഡെ​യാ​ണ് (34) ഭാ​ര്യ സീ​മ​യെ (30) കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്.

ഇ​രു​വ​രു​ടേ​യും പ​തി​നൊ​ന്നു​വ​യ​സു​കാ​ര​ൻ മ​ക​നെ സാ​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. വി​നോ​ദ​യാ​ത്ര​യ്ക്കാ​യി മ​ഹാ​ബ​ലേ​ശ്വ​റി​ൽ എ​ത്തി​യ കു​ടും​ബം താ​മ​സി​ച്ച ഹോ​ട്ട​ൽ മു​റി​യി​ലാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഹോ​ട്ട​ലി​ൽ​നി​ന്ന് മ​ട​ങ്ങാ​ൻ തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ണ്ട​യാ ക​ല​ഹ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലും ആ​ത്മ​ഹ​ത്യ​യി​ലും ക​ലാ​ശി​ച്ച​ത്.

മ​ക​ൻ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ഭാ​ര്യ​യും ഭ​ർ​ത്താ​വും വ​ഴ​ക്ക് ആ​രം​ഭി​ച്ച​ത്. ബ​ഹ​ളം കേ​ട്ട് ഉ​ണ​ർ​ന്ന കു​ട്ടി സീ​മ കു​ത്തേ​റ്റ് കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഭ​യ​ന്നു​പോ​യ പ​തി​നൊ​ന്നു​കാ​ര​ൻ പു​റ​ത്തേ​ക്ക് ഓ​ടി ഹോ​ട്ട​ൽ‌ മാ​നേ​ജ​രെ വി​വ​രം അ​റി​യി​ച്ചു. ഈ ​സ​മ​യം അ​നി​ൽ ഷി​ൻ​ഡെ സ്വ​യം ക​ഴു​ത്ത​റ​ത്തി​രു​ന്നു.

ഇ​രു​വ​രേ​യും പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ദ​മ്പ​തി​ക​ളു​ടെ വ​ഴ​ക്കി​നു കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.