അ​മൃ​ത്സ​ർ ട്രെ​യി​ൻ ദു​ര​ന്തം; സി​ദ്ദു​വി​ന്‍റെ ഭാ​ര്യ​ക്കു ക്ലീ​ൻ​ചി​റ്റ്
Thursday, December 6, 2018 9:56 PM IST
അ​മൃ​ത്സ​ർ: അ​മൃ​ത്സ​ർ ട്രെ​യി​ൻ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മ​ന്ത്രി ന​വ​ജോ​ത് സിം​ഗ് സി​ദ്ദു​വി​ന്‍റെ ഭാ​ര്യ ന​വ​ജോ​ത് കൗ​റി​ന് ക്ലീ​ൻ​ചി​റ്റ്. അ​റു​പ​ത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​യ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് ജ​ല​ന്ധ​ർ ഡി​വി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ ബി. ​പു​രു​ഷാ​ർ​ത്ത​യു​ടെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. അ​മൃ​ത്സ​ർ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​റു​ടെ മ​ക​നും സി​ദ്ദു ദ​മ്പ​തി​ക​ളു​ടെ അ​ടു​ത്ത സ​ഹാ​യി​യു​മാ​യ സൗ​ര​ഭ് മ​ധ​ൻ മി​ത്തു, അ​മൃ​ത്സ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ, പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം, പോ​ലീ​സ്, റെ​യി​ൽ​വെ അ​ധി​കൃ​ത​ർ എ​ന്നി​വ​രും കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി.

ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി 300 പേ​ജു​ള്ള റി​പ്പോ​ർ​ട്ട് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗി​ന് കൈ​മാ​റി. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ 150 പേ​രെ​യാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്ത​ത്. സി​ദ്ദു​വി​നെ​യും ഏ​കാം​ഗ ക​മ്മീ​ഷ​ൻ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. മി​ത്തു​വാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ മു​ഖ്യ​സം​ഘാ​ട​ക​ൻ. ന​വോ​ജ് കൗ​ർ ആ​യി​രു​ന്നു മു​ഖ്യാ​തി​ഥി.

ദ​സ​റ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വ​ണ​രൂ​പം ക​ത്തി​ക്കു​ന്ന​തി​നി​ടെ ട്രാ​ക്കി​ൽ നി​ന്ന ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്ക് ട്രെ​യി​ൻ പാ​ഞ്ഞ് ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മൃ​ത്സ​റി​ലെ ഛൗറ ​ബ​സാ​റി​ലാ​യി​രു​ന്നു സം​ഭ​വം. കോ​ലം ക​ത്തി​ക്കു​ന്ന​തി​നി​ടെ പ​ട​ക്ക​ത്തി​ന്‍റെ ശ​ബ്ദം​കാ​ര​ണം ട്രെ​യി​ൻ വ​രു​ന്ന​ത് ആ​ളു​ക​ൾ അ​റി​ഞ്ഞി​ല്ല. അ​തി​വേ​ഗ​മെ​ത്തി​യ ജ​ല​ന്ധ​ർ-​അ​മൃ​ത്‌​സ​ർ എ​ക്സ്പ്ര​സ് പാ​ള​ത്തി​ൽ​നി​ന്നി​രു​ന്ന ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.