ബി​ജെ​പി ദൈ​വ​ങ്ങ​ളെ ജാ​തി​യു​ടെ പേ​രി​ൽ ത​രം​തി​രി​ക്കു​ന്നു: മാ​യാ​വ​തി
Thursday, December 6, 2018 11:34 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ളു​ക​ളെ വ​ർ​ഗീ​യ​മാ​യി ഭി​ന്നി​പ്പി​ക്കു​ന്ന ബി​ജെ​പി ഇ​പ്പോ​ൾ ദൈ​വ​ങ്ങ​ളെ ജാ​തി​യു​ടെ പേ​രി​ൽ ത​രം​തി​രി​ക്കു​ക​യാ​ണെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ഹ​നു​മാ​ൻ ദ​ലി​ത​നാ​യി​രു​ന്നു​വെ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. വോ​ട്ടി​നു വേ​ണ്ടി​യു​ള്ള ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബി​ജെ​പി​യു​ടെ ഉ​ന്ന​ത നേ​തൃ​ത്വം അ​വ​സാ​നി​പ്പി​ക്ക​ണം. ദൈ​വ​ങ്ങ​ളെ​യെ​ങ്കി​ലും ത​രം​തി​രി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും മാ​യാ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു.

സാ​ധാ​ര​ണ​ക്കാ​രും ക​ർ​ഷ​ക​രും ബു​ദ്ധി​മു​ട്ടു​മ്പോ​ൾ ഭ​ര​ണ​ക​ക്ഷി സം​സാ​രി​ക്കു​ന്ന​ത് അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണെ​ന്നും മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി. ബി.​ആ​ർ അം​ബേ​ദ്ക​റു​ടെ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.