വോ​ട്ടു​ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യും; റോ​ഹിം​ഗ്യ​ൻ വം​ശ​ജ​ർ​ക്ക് പോലീസിന്‍റെ മു​ന്ന​റി​യി​പ്പ്
Friday, December 7, 2018 1:08 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട്ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് റോ​ഹിം​ഗ്യ​ൻ പൗ​ര​ന്മാ​ർ​ക്കു പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. 105 റോ​ഹിം​ഗ്യ​ൻ വം​ശ​ജ​രാ​ണ് ഗ്രേ​റ്റ​ർ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ മാ​ത്രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണെ​ന്നു സ്ഥാ​പി​ച്ചാ​ണ് കാ​ർ​ഡ് നേ​ടി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ ഏ​തെ​ങ്കി​ലും റോ​ഹിം​ഗ്യ​ൻ വം​ശ​ജ​ർ ശ്ര​മി​ച്ചാ​ൽ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നു ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ഞ്ജ​നി കു​മാ​ർ അ​റി​യി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ​യും സ​മീ​പ​ജി​ല്ല​ക​ളി​ലേ​യും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ര​വ​ധി റോ​ഹിം​ഗ്യ​ൻ വം​ശ​ജ​ർ സ്ഥാ​നം​പി​ടി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. അ​വ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

2012 മു​ത​ലാ​ണ് റോ​ഹിം​ഗ്യ​ൻ വം​ശ​ജ​ർ ഇ​ന്ത്യ​യി​ലെ​ത്തി തു​ട​ങ്ങി​യ​ത്. 2013ൽ ​റോ​ഹിം​ഗ്യ​ക​ൾ കൂ​ട്ട​ത്തോ​ടെ വം​ശ​ജ​ർ ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.