തൃ​ശൂ​രി​ൽ കിടപ്പുമുറിയിൽ പൊട്ടിത്തെറി; ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു
Friday, December 7, 2018 1:29 AM IST
വ​ട​ക്കാ​ഞ്ചേ​രി: തൃ​ശൂ​രി​ൽ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ര​ണ്ടു കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു. ആ​ച്ച​ക്കോ​ട്ടി​ൽ ഡാ​ന്‍റേ​ഴ്സി​ന്‍റെ മ​ക്ക​ളാ​യ ഡാ​ൻ​ഫ​ലീ​സ് (10), സെ​ല​സ്മി​യ (2) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഡാ​ന്‍റേ​ഴ്സി​നും ഭാ​ര്യ ബി​ന്ദു​വി​നും മൂ​ത്ത മ​ക​ൾ സെ​ല​സ് നി​യ​യ്ക്കും പ​രി​ക്കേ​റ്റു.

തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​ലാ​ക്ക​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​ക​ൾ ഉ​റ​ങ്ങി​യി​രു​ന്ന മു​റി​ക്കു​ള്ളി​ൽ നി​ന്നാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​ത്. കു​ട്ടി​ക​ളെ പു​റ​ത്തേ​ക്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന് മു​മ്പ് തീ ​ആ​ളി​പ്പ​ട​ർ​ന്നി​രു​ന്നു. മു​റി​ക്കു​ള്ളി​ലെ ഇ​ൻ​വെ​ർ​ട്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം തൃ​ശൂ​ർ ജൂ​ബി​ലി ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് കൊ​ച്ചി ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.