പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​ന്പി​യി​ൽനി​ന്ന് ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ൻ മ​രി​ച്ചു
Friday, December 7, 2018 12:39 PM IST
പു​തു​ക്കാ​ട്: പാ​ട​ത്ത് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​ന്പി​യി​ൽനി​ന്ന് ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ൻ മ​രി​ച്ചു. ചെ​ങ്ങാ​ലൂ​ർ കു​ണ്ടു​ക​ട​വ് ഒ​ഴു​ക്കൂ​രാ​ൻ ച​ന്ദ്ര​ൻ (71) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ലേ​ക്കു പോ​യ ച​ന്ദ്ര​ൻ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നാ​യി വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ അ​ന്വേ​ഷി​ച്ചു ചെ​ല്ലു​ക​യാ​യി​രു​ന്നു.

ഷോ​ക്കേ​റ്റ് വീ​ണു കിടന്നതാണെന്നറിയാതെ ച​ന്ദ്ര​നെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച ഭാ​ര്യ അ​മ്മി​ണി​ക്കും ഷോ​ക്കേ​റ്റു. തെ​റി​ച്ചു വീ​ണ അ​മ്മി​ണി നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കെ​എസ്ഇ​ബി, പോ​ലീ​സ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.