കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ്
Friday, December 7, 2018 4:09 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ മുഖ്യസാന്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ നിയമിച്ചു. ഹൈദരാബാദിലെ സെന്‍റർ ഫോർ അനലിറ്റക്കൽ ഫിനാൻസിൽ അസിസ്റ്റന്‍റ് പ്രഫസറായും എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. മൂന്ന് വർഷത്തേക്കാണ് നിയമനം.

അരവിന്ദ് സുബ്രഹ്മണ്യൻ ജൂണ്‍ 20ന് രാജിവച്ച ഒഴിവിലേക്കാണ് കേന്ദ്രം പുതിയ നിയമനം നടത്തിയത്. അടുത്ത വർഷം മേയിൽ കാലാവധി പൂർത്തിയാകേണ്ടിയിരുന്ന അദ്ദേഹം നേരത്തെ രാജിവയ്ക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലായിരുന്നു രാജിയെന്ന് അരവിന്ദ് സുബ്രഹ്മണ്യൻ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.