ബാലുശേരിയിലെ കള്ളനോട്ട് കേസ്: എൻഐഎ അന്വേഷണം തുടങ്ങി
Friday, December 7, 2018 4:20 PM IST
കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ലെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ള്ള​നോ​ട്ട​ടി​ച്ച​തി​നെ​ക്കു​റി​ച്ച് അന്വേ​ഷി​ക്കാ​ൻ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ (എൻഐഎ) തീരുമാനിച്ചു. ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥർക്കൊപ്പം എൻഐഎ ഉദ്യോഗസ്ഥരും ബാ​ലു​ശേ​രി​യി​ലും താ​മ​ര​ശേ​രി ഡി​വൈ​എ​സ‌്പി ഓ​ഫീ​സി​ലും എത്തി. എ​ൻ​ഐ​എ​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് ബാ​ലു​ശേ​രി​യി​ലെ​ത്തി​യ​ത്.

നോ​ട്ട് അ​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ക​ട​ലാ​സ് വി​ദേ​ശ​ത്തു​നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. നോ​ട്ട് നി​ര്‍​മാ​ണം രാ​ജ്യ​ദ്രോ​ഹ​കു​റ്റ​മാ​യ​തി​നാ​ലാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​ടെ ഇ​ട​പെ​ട​ല്‍. ക​ള്ള​നോ​ട്ട് നി​ര്‍​മി​ക്ക​ല്‍, കൈ​വ​ശം വ​യ്ക്ക​ല്‍, വി​ത​ര​ണം ചെ​യ്യ​ല്‍ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പോ​ലീ​സ് പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ​തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യോ അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​മു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും എ​ൻ​ഐ​എ അ​ന്വേ​ഷി​ക്കുന്നുണ്ട്.

ചൊ​വ്വാ​ഴ്ച​യാ​ണ് ബാ​ലു​ശേ​രി പോ​സ്റ്റ്ഓ​ഫീ​സ് റോ​ഡി​ലെ മീ​ത്ത​ലെ മ​ണ​ഞ്ചേ​രി രാ​ജേ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന‌് ക​ള്ള​നോ​ട്ട​ടി പി​ടി​ച്ച​ത്. ക​ള്ള​നോ​ട്ട​ടി​യി​ൽ വി​ദ​ഗ‌്ധ​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി വ​ൽ​ബ​ർ​ട്ട്, ന​ല്ല​ളം താ​ന്നി​ല​ശേ​രി വൈ​ശാ​ഖ് എ​ന്നി​വ​ർ രാ​ജേ​ഷി​നോ​ടൊ​പ്പം ജ​യി​ലി​ലാ​ണ്. രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത നോ​ട്ട​ടി യ​ന്ത്ര​വും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും പോലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.