വാർത്തകൾ തള്ളി മാധുരി; ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല
Friday, December 7, 2018 4:27 PM IST
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പൂനെയിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമൊന്നുമില്ലെന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അവരുടെ വക്താവ് വാർത്തിക്കുറിപ്പിൽ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് മാധുരി പൂനെയിൽ നിന്നും ബിജെപി സ്ഥാനാർഥിയായി ജനവിധി തേടുമെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. 2014-ൽ ​​​​ബി​​​​ജെ​​​​പി​​​​യി​​​​ലെ അ​​​​നി​​​​ൽ ഷി​​​​രോ​​​​ൾ മൂ​​​​ന്നു ല​​​​ക്ഷത്തിലധികം വോട്ടുകൾക്ക് ജയിച്ച മണ്ഡലമാണ് പൂനെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.