ഞാ​യ​റാ​ഴ്ച റി​വ​ര്‍​പ്ലേ​റ്റ് – ബൊ​ക്ക ഫൈ​ന​ൽ; ര​ണ്ടാം പാ​ദ യു​ദ്ധം റ​യ​ലി​ന്‍റെ അ​ങ്ക​ത്ത​ട്ടി​ൽ
Friday, December 7, 2018 5:03 PM IST
മാ​ഡ്രി​ഡ്: നൂ​റ്റാ​ണ്ടി​ലെ ക്ലാ​സി​ക് ഫു​ട്ബോ​ള്‍ പോ​രാ​ട്ടം റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ത​ട്ട​ക​ത്തി​ൽ. റി​വ​ര്‍​പ്ലേ​റ്റ് – ബൊ​ക്ക ജൂ​നി​യേ​ഴ്സ് കോ​പ്പ ലി​ബ​ര്‍​ട്ട​ഡോ​ഴ്‌​സ് ഫൈ​ന​ലി​ന്‍റെ ര​ണ്ടാം പാ​ദം റ​യ​ലി​ന്‍റെ മൈ​താ​ന​ത്ത് അ​ര​ങ്ങേ​റും. സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രു​ടെ മൈ​താ​ന​മാ​യ സാ​ന്‍റി​യാ​ഗോ ബ​ർ​ണ​ബ്യൂ​വി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് റി​വ​ര്‍​പ്ലേ​റ്റ് – ബൊ​ക്ക​യും കി​രീ​ട​ത്തി​നാ​യി ഏ​റ്റു​മു​ട്ടു​ന്ന​ത്. കാ​ണി​ക​ളു​ടെ കൈ​യ്യാ​ങ്ക​ളി​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം മാ​റ്റി​വ​ച്ച​ത്.

റി​വ​ര്‍ പ്ലേ​റ്റി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ ബു​വാ​ന​സ് ഐ​റി​സി​ലെ എ​സ്റ്റാ​ഡി​യോ മോ​ണ്യു​മെ​ന്‍റ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടു വ​ട്ടം താ​ര​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തോ​ടെ മ​ത്സ​രം അർജന്‍റീനയ്ക്കു പു​റ​ത്തു​ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

റി​വ​ര്‍ പ്ലേ​റ്റ് ആ​രാ​ധ​ക​ർ ആ​ദ്യം ബൊ​ക്ക ജൂ​നി​യേ​ഴ്സി​ന്‍റെ ടീം ​ബ​സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​ര്‍ ബ​സ് വ​ള​യു​ക​യും അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു. ക​ല്ലേ​റി​ല്‍ ബ​സി​ന്‍റെ ചി​ല്ല് ത​ക​ര്‍​ന്ന് ബൊ​ക്ക​യു​ടെ താ​ര​ങ്ങ​ളാ​യ പാ​ബ്ലൊ പെ​ര​സ്, ഗോ​ണ്‍​സാ​ലോ ല​മാ​ര്‍​ഡോ എ​ന്നീ ക​ളി​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. റി​വ​ര്‍ പ്ലേ​റ്റ് ആ​രാ​ധ​ക​രെ ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് നേ​രി​ട്ട​ത്.

ക​ണ്ണീ​ര്‍​വാ​ത​ക ഷെ​ൽ പൊ​ട്ടി​ത്തെ​റി​ച്ച് മു​ന്‍ അ​ര്‍​ജ​ന്‍റീ​ന താ​രം കാ​ര്‍​ലോ​സ് ടെ​വ​സി​ന് ഛർ​ദി​യും ത​ല​ക​റ​ക്ക​വും ഉ​ണ്ടാ​യി. ഇ​തോ​ടെ മ​ത്സ​രം അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് മാ​റ്റി​യെ​ങ്കി​ലും അ​ന്നും ആ​രാ​ധ​ക​ർ അ​ക്ര​മാ​സ​ക്ത​രാ​യി. അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​വ​ച്ച മ​ത്സ​രം പി​ന്നീ​ട് മാ​ഡ്രി​ഡി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

റി​വ​ര്‍​പ്ലേ​റ്റ് – ബൊ​ക്ക ജൂ​നി​യേ​ഴ്സ് മ​ല്‍​സ​ര​ങ്ങ​ളെ​ല്ലാം അ​വ​സാ​നി​ച്ച​ത് കാ​ണി​ക​ളു​ടെ കൈ​യ്യാ​ങ്ക​ളി​യി​ലാ​ണ്. അ​ക്ര​മ​ണം ഒ​ഴി​വാ​ക്കാ​ന്‍ ആ​ദ്യ പാ​ദ​ത്തി​ൽ എ​വേ ആ​രാ​ധ​ക​ര്‍​ക്ക് ഗ്രൗ​ണ്ടി​ലേ​യ്ക്ക് പ്ര​വേ​ശ​നം ന​ല്‍​കി​യി​രു​ന്നി​ല്ല.

യൂ​റോ​പ്പി​ലെ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ന് തു​ല്യ​മാ​യ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ടൂ​ര്‍​ണ​മെ​ന്‍റാ​ണ് കോ​പ്പ ലി​ബ​ര്‍​ട്ട​ഡോ​ഴ്‌​സ്. ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ക്ല​ബ് ചാ​മ്പ്യ​ന്‍​ഷി​പ്പ്. പ​ര​മ്പ​രാ​ഗ​ത വൈ​രി​ക​ളാ​യ ബൊ​ക്ക​യും റി​വ​ര്‍ പ്ലേ​റ്റും ഇ​താ​ദ്യ​മാ​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്. ബൊ​ക്ക ജൂ​നി​യേ​ഴ്‌​സി​ന്‍റെ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ല്‍ ഇ​രു​ടീ​മു​ക​ളും ര​ണ്ടു ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.