യു​പി ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം: സു​ബോ​ധ്കു​മാ​റി​നെ വെ​ടി​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ സൈ​നി​ക​നും
Friday, December 7, 2018 5:26 PM IST
ബു​ല​ന്ദ്ഷ​ഹ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ൽ പ​ശു​വി​നെ കൊ​ന്ന​താ​യി ആ​രോ​പി​ച്ച് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സൈ​നി​ക​ന്‍റെ പ​ങ്കാ​ളി​ത്ത​വും വെ​ളി​പ്പെ​ടു​ന്നു. പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ബോ​ധ്കു​മാ​റി​നെ വെ​ടി​വ​ച്ചു കൊ​ന്ന​ത് സൈ​നി​ക​നാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ശ്രീ​ന​ഗ​റി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ക​ര​സേ​ന ജ​വാ​ൻ ജീ​തു ഫോ​ജി​യാ​ണ് വെ​ടി​വ​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​താ​യി എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു.

സം​ഭ​വ​ത്തി​നു ശേ​ഷം കാ​ർ​ഗി​ലേ​ക്കു​പോ​യ ജീ​തു​വി​നെ തെ​ര​ഞ്ഞ് അ​ന്വേ​ഷ​ണ സം​ഘം കാ​ഷ്മീ​രി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ബു​ല​ന്ദ്ഷ​ഹ​റി​ലെ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന ഒ​ന്നി​ലേ​റെ വീ​ഡി​യോ​ക​ളി​ൽ ജീ​തു​വി​ന്‍റെ സാ​ന്നി​ദ്ധ്യം പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞിരുന്നു. എ​ന്നാ​ൽ ഈ ​വീ​ഡി​യോ​ക​ളി​ൽ ത​ന്‍റെ മ​ക​നാ​ണോ​യെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ ജീ​തു​വി​ന്‍റെ അ​മ്മ ര​ത​ൻ കൗ​റി​ന് ക​ഴി​ഞ്ഞി​​ല്ല. മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​യാ​ളെ വീ​ഡി​യോ​ക​ളി​ൽ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

നി​ര​വ​ധി ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മൗ​നം ഭേ​ദി​ച്ച് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് വി​ഷ​യ​ത്തി​ൽ ഇന്ന് പ്ര​തി​ക​ര​ണം ന​ട​ത്തി. സം​ഭ​വം ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​മ​ല്ലെ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ പ്ര​സ്താ​വ​ന. ആകസ്മികമായ സം​ഭ​വ​മാ​ണി​തെ​ന്നും യു​പി​യി​ൽ ഒ​രി​ട​ത്തും ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം അ​ര​ങ്ങേ​റി​യി​ട്ടി​ല്ലെ​ന്നും യോ​ഗി പ​റ‍​ഞ്ഞു.

എ​സ്ഐ സു​ബോ​ധ് കു​മാ​ർ സിം​ഗി​നു പു​റ​മേ ഇ​രു​പ​തു​കാ​ര​നാ​യ സു​മി​ത് കു​മാ​റും ക​ലാ​പ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.