കാ​ഷ്മീ​രി​ൽ നാ​ല് കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ
Friday, December 7, 2018 5:48 PM IST
ജ​മ്മു: ജ​മ്മു​കാ​ഷ്മീ​രി​ൽ കീ​ഴ​ട​ങ്ങി​യ തീ​വ്ര​വാ​ദി​യ​ട​ക്കം മൂ​ന്നു മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു​കാ​ർ നാ​ല് കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി പി​ടി​യി​ൽ. അ​ലി മു​ഹ​മ്മ​ദ്, സൊ​ഹെ​യ്ൽ അ​ഹ​മ്മ​ദ്, പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്ന് 13 ല​ക്ഷം രൂ​പ​യും ഒ​രു കി​ലോ ഹെ​റോ​യി​നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

വാ​ൽ​മി​കി ചൗ​ക്കി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​തി​വ് വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച തീ​വ്ര​വാ​ദി​യാ​യി​രു​ന്ന അ​ലി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പാ​ക്കി​സ്ഥാ​നി​ലെ മ‍​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ഈ ​രം​ഗ​ത്ത് സ​ജീ​വ​മാ​കു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.