എ​ക്സി​റ്റ് പോ​ൾ: മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ഞ്ചോ​ടി​ഞ്ച്; ര​മ​ൺ സിം​ഗി​ന് ര​ണ്ടാ​മൂ​ഴം
Friday, December 7, 2018 6:15 PM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നു ബി​ജെ​പി​യു​ടെ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ. ടൈം​സ് നൗ​വി​ന്‍റെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളാ​ണ് ചൗ​ഹാ​ന് അ​നു​കൂ​ല​മാ​യി​രി​ക്കു​ന്ന​ത്. ആ​കെ​യു​ള്ള 230 സീ​റ്റി​ൽ126 സീ​റ്റും ബി​ജെ​പി നേ​ടു​മെ​ന്നാ​ണ് ടൈം​സ് നൗ​വി​ന്‍റെ പ്ര​വ​ച​നം. കോ​ൺ​ഗ്ര​സി​നു 89 സീ​റ്റും ബി​എ​സ്പി​ക്ക് ആ​റും മ​റ്റു​ള്ള​വ​ർ​ക്ക് ഒ​മ്പ​തും സീ​റ്റാ​ണ് ടൈം​സ് നൗ ​ന​ൽ​കു​ന്ന​ത്.

എ​ന്നാ​ൽ ആ​ജ് ത​ക് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​നു നേ​രി​യ മു​ൻ​തൂ​ക്കം ആ​ജ് ത​ക് ന​ൽ​കു​ന്നു. ബി​ജെ​പി 102 മു​ത​ൽ 120 സീ​റ്റു​വ​രെ നി​ർ​ണാ​യ​ക​പോ​രാ​ട്ട​ത്തി​ൽ സ്വ​ന്ത​മാ​ക്കി​യേ​ക്കു​മെ​ങ്കി​ലും കോ​ൺ​ഗ്ര​സ് ഇ​തി​നെ മ​റി​ക​ട​ക്കു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ പ​റ‍​യു​ന്നു. കോ​ൺ​ഗ്ര​സി​ന് 104 മു​ത​ൽ 122 സീ​റ്റു​വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് ആ​ജ് ത​ക് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ആ​ജ് ത​കി​ന്‍റെ ക​ണ​ക്കി​ൽ ബി​എ​സ്പി സം​പൂ​ജ്യ​രാ​ണ്. മ​റ്റു​ള്ള​വ​ർ​ക്കാ​വ​ട്ടെ നാ​ല് മു​ത​ൽ 11 സീ​റ്റു​വ​രെ ല​ഭി​ക്കു​മെ​ന്നു പ്ര​വ​ചി​ക്കു​ന്നു.

എ​ക്സി​റ്റ് പോ​ളി​നെ വി​ശ്വ​സി​ച്ചാ​ൽ ഛത്തീ​സ്ഗ​ഡി​ൽ മു​ഖ്യ​മ​ന്ത്രി ര​മ​ൺ സിം​ഗി​ന് അ​ധി​കാ​രം വി​ട്ടൊ​ഴി​യേ​ണ്ടി​വ​രി​ല്ല. സം​സ്ഥാ​ന​ത്തെ 91 സീ​റ്റി​ൽ ബി​ജെ​പി 46 സീ​റ്റു നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. കോ​ൺ​ഗ്ര​സി​നു 35 സീ​റ്റും ല​ഭി​ക്കും. കോ​ൺ​ഗ്ര​സു​മാ​യി സീ​റ്റി​ന്‍റെ പേ​രി​ൽ പി​രി​ഞ്ഞ ബി​എ​സ്പി കാ​ര്യ​മാ​യ നേ​ട്ടം ഉ​ണ്ടാ​ക്കി​യി​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​വ​ച​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

എ​ന്നാ​ൽ മാ​യാ​വ​തി - അ​ജി​ത് ജോ​ഗി സ​ഖ്യ​ത്തി​നു കോ​ൺ​ഗ്ര​സി​ന്‍റെ വോ​ട്ടി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​രു​ത്താ​ൻ ക​ഴി​ഞ്ഞെ​ന്നും ക​രു​തു​ന്നു. ഇ​ത് ഫ​ല​ത്തി​ൽ ബി​ജെ​പി​ക്കാ​ണ് ഗു​ണ​ക​ര​മാ​യ​ത്. മാ​യ​വ​തി സ​ഖ്യ​ത്തി​ന് ഏ​ഴ് സീ​റ്റാ​ണ് എ​ക്സി​റ്റ് പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് എ​ക്സി​റ്റ് പോ​ളു​ക​ളു​ടെ സം​ഗ്ര​ഹ​മാ​ണ് ഈ ​ക​ണ​ക്കു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.