ഓ​ണ്‍​ലൈ​ൻ ബാ​ങ്കിം​ഗ് ത​ട്ടി​പ്പ് ജാ​ർ​ഖ​ണ്ഡി​ൽ നി​ന്ന്
Friday, December 7, 2018 8:00 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ൻ ബാ​ങ്കിം​ഗ് ത​ട്ടി​പ്പു ജാ​ർ​ഖ​ണ്ഡി​ലെ ജാം​താ​ര​യി​ലെ ഏ​ഴ് സം​ഘ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന്‍റെ സൈ​ബ​ർ ഡോം ​ക​ണ്ടെ​ത്തി. കേ​ര​ള​ത്തി​ൽ നി​ന്നു ഓ​ണ്‍​ലൈ​ൻ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഘ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ജാ​ർ​ഖ​ണ്ഡ് ഡി​ജി​പി​ക്കും റി​സ​ർ​വ് ബാ​ങ്കി​നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നും സം​സ്ഥാ​ന പോ​ലീ​സ് അ​യ​ച്ചു​കൊ​ടു​ത്തു.

പ​ണ​ര​ഹി​ത ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നു​ള്ള ബാ​ങ്കിം​ഗ് ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ ക​ട​ന്നു​ക​യ​റി, വ​ൻ ഓ​ണ്‍​ലൈ​ൻ ബാ​ങ്കിം​ഗ് ത​ട്ടി​പ്പു​ക​ളാ​ണ് ഇ​വ​ർ ന​ട​ത്തി വ​ന്ന​ത്. ഡോ​ക്ട​ർ​മാ​രും എ​ൻ​ജി​നി​യ​ർ​മാ​രു​മ​ട​ക്ക​മു​ള്ള​വ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി. 15 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യാ​ണ് ഇ​വ​ർ​ക്കു ന​ഷ്ട​മാ​യ​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ബാ​ങ്ക് ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലെ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ​വീ​ഴ്ച​ക​ൾ ഉ​ട​ന​ടി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സൈ​ബ​ർ​ഡോം റി​സ​ർ​വ് ബാ​ങ്കി​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സൈ​ബ​ർ പോ​ലീ​സ് പ​ത്ത് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

വി​വി​ധ ബാ​ങ്കു​ക​ളു​ടെ 59 ആ​പ്പു​ക​ളാ​ണ് ഇ​പ്പോ​ൾ പ​ണം കൈ​മാ​റാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​പ്പു​ക​ളു​ടെ സു​ര​ക്ഷാ ന്യൂ​ന​ത​ക​ൾ മു​ത​ലെ​ടു​ത്താ​ണ് ത​ട്ടി​പ്പ്. എ​ല്ലാ അ​ക്കൗ​ണ്ടു​ക​ളും മൊ​ബൈ​ൽ ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​രി​ക്കും. ഈ ​ന​ന്പ​റി​ലേ​ക്ക് ആ​ദ്യം ഒ​രു എ​സ്എം​എ​സ് അ​യ​ച്ചാ​ണ് ത​ട്ടി​പ്പി​ന് തു​ട​ക്ക​മി​ടു​ന്ന​ത്. എ​ൻ​ക്രി​പ്റ്റ​ഡ് സ​ന്ദേ​ശ​മാ​യ​തി​നാ​ൽ വാ​യി​ച്ചാ​ൽ മ​ന​സി​ലാ​വി​ല്ല.

പി​ന്നാ​ലെ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഫോ​ണ്‍ വി​ളി​യെ​ത്തും. ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ റീ ​ആ​ക്ടി​വേ​റ്റ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളാ​ണി​തെ​ന്ന് അ​റി​യി​ക്കും. ഒ​ഴു​ക്കു​ള്ള ഇം​ഗ്ലീ​ഷി​ലാ​ണ് സം​ഭാ​ഷ​ണം. മൊ​ബൈ​ലി​ൽ ല​ഭി​ച്ച സ​ന്ദേ​ശം ബാ​ങ്കി​ന്‍റെ ക​സ്റ്റ​മ​ർ കെ​യ​ർ ന​ന്പ​റി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടും. ഈ ​സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​ത് ത​ട്ടി​പ്പു​കാ​ര​ന്‍റെ ന​ന്പ​റി​ലേ​ക്കാ​യി​രി​ക്കും. ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ന​ന്പ​ർ അ​റി​യാ​നാ​ണി​ത്. ഇ​തേ​സ​മ​യം ത​ട്ടി​പ്പു​കാ​ര​ൻ ബാ​ങ്കി​ന്‍റെ ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത്, സ​ന്ദേ​ശം ല​ഭി​ച്ച ന​ന്പ​ർ അ​തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യും.

ഈ ​ന​ന്പ​റി​ൽ ഏ​തൊ​ക്കെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ത​ട്ടി​പ്പു​കാ​ര​ന് ഇ​തോ​ടെ അ​റി​യാ​നാ​കും. ത​ട്ടി​പ്പു​കാ​ര​ന്‍റെ ഫോ​ണി​ലെ വെ​ർ​ച്വ​ൽ ഐ​ഡി​യി​ൽ ഈ ​അ​ക്കൗ​ണ്ടു​ക​ൾ ലി​ങ്ക് ആ​കും. ഈ ​സ​മ​യം എം ​പി​ൻ ജ​ന​റേ​റ്റ് ചെ​യ്യാ​നു​ള്ള ഒ​റ്റ​ത്ത​വ​ണ പാ​സ്വേ​ർ​ഡ് (ഒ​ടി​പി) അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ ഫോ​ണി​ലെ​ത്തും. ഈ ​ന​ന്പ​ർ പ​റ​ഞ്ഞു​കൊ​ടു​ക്കാ​ൻ ത​ട്ടി​പ്പു​കാ​ര​ൻ ആ​വ​ശ്യ​പ്പെ​ടും. ഒ.​ടി.​പി ല​ഭി​ക്കു​ന്ന​തോ​ടെ എ​ത്ര പ​ണ​മി​ട​പാ​ട് വേ​ണ​മെ​ങ്കി​ലും ത​ട്ടി​പ്പു​കാ​ര​ന് ന​ട​ത്താ​നാ​വും. ഒ​രു​ദി​വ​സം ഒ​രു​ല​ക്ഷം രൂ​പ പി​ൻ ന​ന്പ​ർ കൂ​ടാ​തെ പി​ൻ​വ​ലി​ക്കാം. അ​ക്കൗ​ണ്ടി​ലെ ബാ​ക്കി​തു​ക അ​റി​യാ​നു​മാ​വും. രാ​ത്രി 11,30നും 12​നു​മി​ട​യി​ലാ​ണ് ഓ​രോ ല​ക്ഷം വീ​തം ചി​ല അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.