ശ​ബ​രി​മ​ല സ​മ​രം വി​ശ്വാ​സ​വി​രു​ദ്ധം: സു​നി​ല്‍ പി. ​ഇ​ള​യി​ടം
Friday, December 7, 2018 8:12 PM IST
കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യു​ടെ പേ​രി​ല്‍ ന​ട​ക്കു​ന്ന സ​മ​രം മൗ​ലി​ക​മാ​യി വി​ശ്വാ​സ​വി​രു​ദ്ധ​മാ​ണെ​ന്ന് എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​സു​നി​ല്‍ പി. ​ഇ​ള​യി​ടം. കാ​ത​ലി​നെ​യ​ല്ല വി​ശ്വാ​സ​ത്തി​ന്‍റെ പു​റം​തോ​ടി​നെ​യാ​ണ് സ​മ​ര​ക്കാ​ര്‍ വി​ശ്വാ​സ​മാ​ക്കി മാ​റ്റു​ന്ന​ത്. അ​ത് ദൈ​വ​വി​രു​ദ്ധ​മാ​ണെന്നും അദ്ദേഹം പറഞ്ഞു.

മ​ത​വി​രു​ദ്ധ​മാ​യ​ത് മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ചെ​യ്യു​ക​യെ​ന്ന​താ​ണ് നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. മ​ത​ത്തെ കേ​വ​ലം ആ​ചാ​ര​മാ​യി മ​ന​സി​ലാ​ക്കു​മ്പോ​ഴാ​ണ് ഇ​ങ്ങ​നെ ഒ​രു കൂ​ട്ടം ആ​ളു​ക​ളെ സ​മ​ര​ത്തി​ന് ഇ​റ​യ്ക്കാ​നാ​യി ക​ഴി​യു​ന്ന​തെ​ന്നും സു​നി​ല്‍ പി. ഇളയിടം പ​റ​ഞ്ഞു. കേ​ളു​വേ​ട്ട​ന്‍ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 'വി​ശ്വാ​സ​വും രാ​ഷ്ട്രീ​യ​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ​ത്തി​ല്‍ സംസാരി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

മാ​റു​മ​റ​യ്ക്ക​ലും ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​നാ​വാ​ത്ത​തു​മെ​ല്ലാം ഒ​രു കാ​ല​ത്ത് മ​നോ​ഹ​ര​മാ​യ ആ​ചാ​ര​മാ​യി​രു​ന്നു. അ​ത് റ​ദ്ദാ​ക്കി​യ​പ്പോ​ഴാ​ണ് അ​നാ​ചാ​ര​മാ​യി മാ​റി​യ​ത്. സ​വ​ര്‍​ണ​മേ​ലാ​ള​ന്‍​മാ​രു​ടെ​യും ജാ​തി പ്ര​മാ​ണി​മാ​രു​ടെ​യും ഔ​ധാ​ര്യ​ബു​ദ്ധി​കൊ​ണ്ട​ല്ലെ​ന്നും ജീ​വ​ന്‍ ബ​ലി​യ​ര്‍​പ്പി​ച്ചും സ​മ​രം ചെ​യ്തും ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് അ​തെ​ല്ലാം അ​നാ​ച​ര​ങ്ങ​ളാ​ക്കി മാ​റ്റി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.