ദീപ നിശാന്തിന്‍റെ വിധി നിര്‍ണയം റദ്ദാക്കി; ഉപന്യാസ മല്‍സരത്തില്‍ പുനര്‍ മൂല്യനിര്‍ണയം നടത്തി
Sunday, December 9, 2018 8:47 AM IST
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ദീപനിശാന്ത് വിധികര്‍ത്താവായിരുന്ന ഉപന്യാസ മല്‍സരത്തിലെ വിധി നിര്‍ണ്ണയം റദ്ദാക്കി. ഈ മല്‍സരങ്ങളില്‍ വീണ്ടും പുനര്‍മൂല്യ നിര്‍ണ്ണയം നടത്തി. ഹയര്‍ അപ്പീല്‍ ജൂറി സന്തോഷ് എച്ചിക്കാനത്തിന്‍റെ നേതൃത്വത്തിലാണ് പുനര്‍ മൂല്യനിര്‍ണ്ണയം നടത്തിയത്.

ദീപനിശാന്ത് മൂല്യ നിര്‍ണയം നടത്തി വിധി കല്‍പ്പിച്ചതിനെതിരെ പരാതികൾ ഉയർന്നിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദീപ നിശാന്ത് ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതിയുടെ വിധി നിര്‍ണയം വീണ്ടും പരിശോധിക്കാന്‍ ഹയര്‍ അപ്പീല്‍ ജൂറി തീരുമാനിക്കുകയായിരുന്നു.

സമിതിയുടെ വിധി നിര്‍ണയം റദ്ദാക്കിയ അപ്പീല്‍ ജൂറി പുനര്‍ മൂല്യനിര്‍ണയം നടത്തുകയും ചെയ്തു. ഉപന്യാസ മല്‍സരത്തിന്‍റെ അന്തിമ വിലയിരുത്തല്‍ കൂടി നടത്തിയ ശേഷം ഇന്ന് മാത്രമേ ഫലം പ്രഖ്യാപിക്കൂ എന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.