ഐഎഫ്എഫ്കെ: ടാഗോർ തീയറ്ററിൽ ഇന്ന് പ്രദർശനങ്ങളില്ല
Sunday, December 9, 2018 9:06 AM IST
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ടാഗോര്‍ തീയേറ്ററില്‍ ഇന്ന് പ്രദര്‍ശനമില്ല. ചില സാങ്കേതിക കാരണങ്ങൾ മൂലം ടാഗോർ തിയറ്ററിലെ ഇന്നത്തെ എല്ലാ പ്രദർശനങ്ങളും മാറ്റിവെച്ചതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കഴിഞ്ഞ ദിവസം ടാഗോറില്‍ 2.15ന് പ്രദര്‍ശിപ്പിച്ച "ദ ബെഡ്' എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം മുടങ്ങിയിരുന്നു. പ്രൊജക്ടര്‍ തകരാറിലായതാണ് പ്രദര്‍ശനം മുടങ്ങാൻ കാരണം. സിനിമ തുടങ്ങി 15 മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ പ്രൊജക്ടര്‍ തകരാറിലാകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.