കേ​ന്ദ്ര​മ​ന്ത്രി അ​ത്താ​വാ​ലെ​യ്ക്കു നേ​രെ കൈ​യേ​റ്റം; മ​ന്ത്രി​യെ ത​ള്ളി, മു​ഖ​ത്ത​ടി​ച്ചു
Sunday, December 9, 2018 10:11 AM IST
താ​നെ: കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ​യ്ക്കു നേ​രെ കൈ​യേ​റ്റം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ആം​ബ​ർ​നാ​ഥി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തു​ന്ന​തി​നി​ടെ മ​ന്ത്രി​യെ ത​ള്ളു​ക​യും അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ന്ത്രി​യു​ടെ മു​ഖ​ത്താ​ണു യു​വാ​വി​ന്‍റെ അ​ടി​യേ​റ്റ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും റി​പ്പ​ബ്ളി​ക് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ പ്ര​വ​ർ​ത്ത​ക​നാ​ണു യു​വാ​വ് എ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. രാം​ദാ​സ് അ​ത്താ​വാ​ലെ അ​ധ്യ​ക്ഷ​നാ​യ പാ​ർ​ട്ടി​യാ​ണ് റി​പ്പ​ബ്ളി​ക് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ.

ആ​ക്ര​മ​ണ​മു​ണ്ടാ​യ ഉ​ട​ൻ​ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ യു​വാ​വി​നെ ത​ള്ളി​മാ​റ്റി മ​ന്ത്രി​യെ ര​ക്ഷി​ച്ചു. മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ചേ​ർ​ന്ന് അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തി. ഇ​യാ​ളെ ഉ​ട​ൻ സ്ഥ​ല​ത്തു​നി​ന്നു മാ​റ്റി. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ​നി​ന്നു മു​ക്ത​നാ​കാ​തെ മ​ന്ത്രി ഉ​ട​ൻ​ത​ന്നെ യോ​ഗ​സ്ഥ​ല​ത്തു​നി​ന്നു മ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.