ചി​റ​കു​വി​രി​ച്ച് ക​ണ്ണൂ​ർ; ആ​ദ്യ വി​മാ​നം പ​റ​ന്നു​യ​ർ​ന്നു
Sunday, December 9, 2018 10:19 AM IST
ക​ണ്ണൂ​ർ: ഉ​ത്ത​ര​മ​ല​ബാ​റി​ന്‍റെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ൾ​ക്കു സാ​ഫ​ല്യ​മേ​കി ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആ​ദ്യ യാ​ത്രാ​വി​മാ​നം പ​റ​ന്നു​യ​ർ​ന്നു. അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് രാ​വി​ലെ 10.15ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പ​റ​ന്നു​യ​ർ​ന്ന​ത്. ആ​ദ്യ​വി​മാ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. ടെ​ർ​മി​ന​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​രു​വ​രും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചി​രു​ന്നു.

ആ​ദ്യ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ വാ​യ​ന്തോ​ട് ജം​ഗ്ഷ​നി​ൽ രാ​വി​ലെ ആ​റി​നു സ്വീ​ക​രി​ച്ച് എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​ച്ച​തോ​ടെ​യാ​ണു ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജ് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി പ്ര​ത്യേ​ക വാ​ഹ​നം ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു. മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​യു​ടെ കേ​ളി​കൊ​ട്ടോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​ച്ച​ട​ങ്ങി​ന് തു​ട​ക്ക​മാ​യ​ത്.

ഉ​ദ്ഘാ​ട​ന​ദി​വ​സ​മാ​യ ഇ​ന്ന് 15 വി​മാ​ന​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​കും. അ​ബു​ദാ​ബി​യി​ലേ​ക്ക് ആ​ദ്യ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​നു പു​റ​മെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, കി​യാ​ൽ ഡ​യ​റ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ എ​ത്തു​ന്ന വി​മാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​കു​ക. കൂ​ടാ​തെ വ്യോ​മ​സേ​ന, നാ​വി​ക സേ​ന എ​ന്നി​വ​യു​ടെ വി​മാ​ന​ങ്ങ​ളു​മു​ണ്ടാ​കും.

ഉ​ച്ച​യ്ക്ക് 12.20ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന ഗോ ​എ​യ​ർ വി​മാ​ന​വും ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​മാ​യെ​ത്തും. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നെ​ത്തു​ന്ന വി​ശി​ഷ്ടാ​തി​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെ​യും വ​ഹി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഈ ​വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.