ചാ​ന​ലി​ൽ ത​ത്സ​മ​യ ച​ർ​ച്ച​യ്ക്കി​ടെ ബി​ജെ​പി, എ​സ്പി വ​ക്താ​ക്ക​ൾ ത​മ്മി​ൽ കൈ​യാ​ങ്ക​ളി
Sunday, December 9, 2018 11:36 AM IST
നോ​യി​ഡ: ചാ​ന​ലി​ൽ ത​ത്സ​മ​യ ച​ർ​ച്ച​യ്ക്കി​ടെ പാ​ർ​ട്ടി വ​ക്താ​ക്ക​ൾ ത​മ്മി​ല​ടി​ച്ചു. സീ ​ന്യൂ​സ് ഹി​ന്ദി ചാ​ന​ലി​ലെ ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് സ​മാ​ജ് വാ​ദി പാ​ർ​ട്ടി വ​ക്താ​വ് അ​നു​രാ​ഗ് ബ​ദോ​രി​യ​യും ബി​ജെ​പി വ​ക്താ​വ് ഗൗ​ര​വ് ഭാ​ട്ടി​യ​യും ത​മ്മി​ല​ടി​ച്ച​ത്. ഗൗ​ര​വ് ഭാ​ട്ടി​യ​യു​ടെ പ​രാ​തി​യി​ൽ അ​നു​രാ​ഗ് ബ​ദോ​രി​യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ച​ർ​ച്ച​യ്ക്കി​ടെ ന​ട​ന്ന വാ​ദ പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഗൗ​ര​വ് ഭാ​ട്ടി​യ അ​നു​രാ​ഗി​ന​ടു​ത്തെ​ത്തി. അ​നു​രാ​ഗ് ഗൗ​ര​വി​നെ പി​ടി​ച്ചു ത​ള്ളി. ഇ​തോ​ടെ ചാ​ന​ൽ ഫ്ളോ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​ട​പെ​ട്ട് ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ നി​ന്നു. തു​ട​ർ​ന്നും ഇ​രു​വ​രും ത​ർ​ക്കം തു​ട​രു​ക​യും ഗൗ​ര​വ് അ​നു​രാ​ഗി​നെ അ​ടി​ക്കാ​ൻ കൈ ​ഓ​ങ്ങു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ചാ​ന​ൽ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ബി​ജെ​പി വ​ക്താ​വാ​യ ഗൗ​ര​വ് ഭാ​ട്ടി​യ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​നു​രാ​ഗി​നെ അ​റ​സ്റ്റ് ചെ​യ്തു.

ഇ​രു​വ​രും ത​മ്മി​ല​ടി​ക്കു​ന്ന​തി​ലേ​ക്കു ന​യി​ച്ച ത​ർ​ക്ക വി​ഷ​യം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഗൗ​ര​വ് ഭാ​ട്ടി​യ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു. ച​ർ​ച്ച​യു​ടെ പൂ​ർ​ണ വീ​ഡി​യോ സ​മ​ർ​പ്പി​ക്കാ​ൻ പോ​ലീ​സ് ചാ​ന​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​നു​രാ​ഗി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​ക്സ്പ്ര​സ് വേ ​പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ സ​മാ​ജ് വാ​ദി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.