ഫ്രീ​കി​ക്ക് ഗോ​ളു​ക​ളു​മാ​യി മെ​സി; ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി ബാ​ഴ്സ
Sunday, December 9, 2018 12:01 PM IST
ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു ത​ക​ർ​പ്പ​ൻ ജ​യം. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ൽ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ എ​സ്പാ​ന്യോ​ളി​നെ ത​ക​ർ​ത്ത​ത്. ഫ്രീ​കി​ക്കി​ലൂ​ടെ​യാ​യി​രു​ന്നു മെ​സി​യു​ടെ ഇ​രു ഗോ​ളു​ക​ളും പി​റ​ന്ന​ത്.

17-ാം മി​നി​റ്റി​ൽ മെ​സി​യാ​ണ് ബാ​ഴ്സ​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 27 വാ​ര അ​ക​ലെ​നി​ന്ന് മെ​സി തൊ​ടു​ത്ത ഫ്രീ​കി​ക്ക് എ​സ്പാ​ന്യോ​ൾ പ്ര​തി​രോ​ധ മ​തി​ലി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന് വ​ല​യി​ൽ വി​ശ്ര​മി​ച്ചു. 28-ാം മി​നി​റ്റി​ൽ ഒൗ​സ്മാ​ൻ ഡെം​ബ​ലെ ലീ​ഡ് വ​ർ​ധി​പ്പി​ച്ചു. ബോ​ക്സി​നു പു​റ​ത്തു​നി​ന്നു മെ​സി ന​ൽ​കി​യ പാ​സ് വ​ലം​കാ​ല​ന​ടി​യി​ലൂ​ടെ ഡെം​ബ​ലെ വ​ല​യി​ലാ​ക്കി.

ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ൽ ബാ​ഴ്സ വീ​ണ്ടും സ്കോ​ർ ചെ​യ്തു. ഒൗ​സ്മാ​ൻ ഡെം​ബ​ലെ ന​ൽ​കി​യ പാ​സ് പി​ടി​ച്ചെ​ടു​ത്ത ലൂ​യി​സ് സു​വാ​ര​സ് എ​സ്പാ​ന്യോ​ൾ വ​ല​യി​ലേ​ക്കു തൊ​ടു​ക്കു​ക​യാ​യി​രു​ന്നു. 65-ാം മി​നി​റ്റി​ൽ ഒ​രു ത​ക​ർ​പ്പ​ൻ ലോം​ഗ് റേ​ഞ്ച് ഫ്രീ​കി​ക്കി​ലൂ​ടെ മെ​സി ബാ​ഴ്സ​യു​ടെ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.

ലീ​ഗ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ 31 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ ഒ​ന്നാ​മ​താ​ണ്. 15 ക​ളി​ക​ളി​ൽ​നി​ന്ന് 28 പോ​യി​ന്‍റു​ള്ള സെ​വി​യ്യ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 23 പോ​യി​ന്‍റ് മാ​ത്ര​മു​ള്ള റ​യ​ൽ മാ​ഡ്രി​ഡ് പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.