സ​ലാ​യ്ക്കു ഹാ​ട്രി​ക്, ലി​വ​ർ​പൂ​ളി​നു ത​ക​ർ​പ്പ​ൻ ജ​യം; സി​റ്റി​യെ പി​ന്നി​ലാ​ക്കി
Sunday, December 9, 2018 12:13 PM IST
ല​ണ്ട​ൻ: സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സ​ലാ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് വ​ന്പ​ൻ​മാ​രാ​യ ലി​വ​ർ​പൂ​ൾ ബേ​ണ്‍​മൗ​ത്തി​നെ ത​ക​ർ​ത്തു. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ലി​വ​ർ​പൂ​ളി​ന്‍റെ വി​ജ​യം.

25, 48, 77 മി​നി​റ്റു​ക​ളി​ൽ നേ​ടി​യ ഗോ​ളു​ക​ളി​ലാ​ണ് സ​ലാ ഹാ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി​യ​ത്. നാ​ലാം ഗോ​ൾ സ്റ്റീ​വ് കു​ക്ക് നേ​ടി​യ സെ​ൽ​ഫ് ഗോ​ളാ​യി​രു​ന്നു. ലീ​ഗി​ൽ ചെ​ന്പ​ട​യു​ടെ തു​ട​ർ​ച്ച​യാ​യാ​യ അ​ഞ്ചാം വി​ജ​യ​മാ​ണ് ബേ​ണ്‍​മൗ​ത്തി​നെ​തി​രേ നേ​ടി​യ​ത്. സീ​സ​ണി​ൽ ഇ​തേ​വ​രെ ലി​വ​ർ​പൂ​ൾ തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല.

16 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 42 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ ഒ​ന്നാ​മ​താ​ണു ലി​വ​ർ​പൂ​ൾ. 41 പോ​യി​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ർ സി​റ്റി ര​ണ്ടാ​മ​തും 36 പോ​യി​ന്‍റു​ള്ള ടോ​ട്ട​നം മൂ​ന്നാം സ്ഥാ​ന​ത്തും നി​ൽ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.