ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വൈ​കി​ച്ച​തു യു​ഡി​എ​ഫ്; വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി
Sunday, December 9, 2018 12:40 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തു വൈ​കി​ച്ച​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വെ​യാ​ണു മു​ഖ്യ​മ​ന്ത്രി മു​ൻ സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2001 മു​ത​ൽ 2006 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു​പോ​യി. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം എ​ന്ന ആ​ശ​യ​ത്തെ അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന എ.​കെ.​നാ​യ​നാ​ർ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യം മു​ത​ലേ ചി​ല​ർ എ​തി​ർ​പ്പു​യ​ർ​ത്തി. സ്ഥ​ല​മെ​ടു​പ്പി​നെ ചൊ​ല്ലി​യാ​യി​രു​ന്നു പി​ന്നീ​ടു ത​ർ​ക്കം. 2006-ൽ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ഴാ​ണു പ​ദ്ധ​തി​ക്കു വീ​ണ്ടും ജീ​വ​ൻ​വ​ച്ച​ത്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​ലം​ഭാ​വ​മാ​ണു വി​മാ​ന​ത്താ​വ​ളം വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്. എ​തി​ർ​പ്പു​ക​ളി​ൽ ഈ ​പ​ദ്ധ​തി മു​ട​ങ്ങി​പ്പോ​കാ​ൻ പാ​ടി​ല്ലെ​ന്നു പി​ന്നീ​ടു വ​ന്ന ഇ​ട​തു​സ​ർ​ക്കാ​ർ ഉ​റ​ച്ച തീ​രു​മാ​നം എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​ൻ ഉ​ദ്ദേ​ശ​മു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റ്റെ​ടു​ത്തു ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു പി​ൻ​മാ​റ​ണ​മെ​ന്നും ച​ട​ങ്ങി​നെ​ത്തി​യ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​നോ​ട് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.